Latest News

ഇന്തോനേഷ്യന്‍ സുനാമി; മരണം 168 ആയി, 700 ഓളം പേര്‍ക്ക് പരിക്ക്

ഇന്തൊനീഷ്യന്‍ തീരത്ത് ആഞ്ഞടിച്ച സുനാമിയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 168 ആയി. ഇതുവരെ 700 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം.

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് ഇന്തൊനീഷ്യന്‍ ബീച്ചുകളിലെത്തിയിരിക്കുന്നത്. 168 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നു സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

ശനിയാഴ്ച രാത്രിയുണ്ടായ സൂനാമിയെത്തുടര്‍ന്നു പലയിടത്തേക്കുമുള്ള റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. വൈദ്യുതി ബന്ധവും തകരാറിലായി. സൂനാമിക്കു മുന്‍പ് ഭൂകമ്പം ഇല്ലായിരുന്നുവെന്നാണ് ഇന്തൊനീഷ്യന്‍ ജിയോളജിക്കല്‍ വകുപ്പ് പറയുന്നത്. അതിനാല്‍ത്തന്നെ യാതൊരു സൂചനയും ലഭിച്ചില്ല. വേലിയേറ്റത്തിന്റെ ഭാഗമായി തിരയടിച്ചു കയറിയതാണെന്നായിരുന്നു തുടക്കത്തില്‍ വാദം. എന്നാല്‍ മിനിറ്റുകള്‍ക്കകം ദുരന്ത നിവാരണ ഏജന്‍സി തങ്ങളുടെ വാക്കുകള്‍ തിരുത്തി; സൂനാമിയാണെന്ന് ഉറപ്പാക്കി

എന്നാല്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ‘പ്രകൃതിശക്തി’ എന്താണെന്നു മാത്രം ഇപ്പോഴും വ്യക്തമായിട്ടില്ല. സംശയത്തിന്റെ വിരല്‍മുന നീളുന്നത് ഒരു അഗ്‌നിപര്‍വതത്തിലേക്കാണ്. ശനിയാഴ്ചയിലെ ഭൂകമ്പത്തെത്തുടര്‍ന്ന് ആയിരക്കണക്കിനു പേരാണ് വീടും ഹോട്ടലുകളും വിട്ട് സുരക്ഷിത സ്ഥാനത്തേക്കു മാറിയത്. നൂറുകണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top