Football

ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി

പരിശീലകന്‍ ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ തിരിച്ചടി. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സിലെ സുപ്രധാന താരങ്ങളില്‍ ചിലര്‍ ക്ലബ് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഗോള്‍ ഡോട് കോമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഈ താരങ്ങള്‍ ആരൊക്കെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ജനുവരി ഒന്നു മുതല്‍ 31 വരെയാണ് താരങ്ങള്‍ക്ക് ക്ലബ് മാറാനുള്ള സമയപരിധി.

ഐഎസ്എല്‍ അഞ്ചാം സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഡേവിഡ് ജെയിംസിനെ പരിശീലക സ്ഥാനത്തുനിന്ന് ബ്ലാസ്റ്റേഴ്സ് പുറത്താക്കിയത്. നാലാം സീസണില്‍ 2018 ജനുവരിയിലാണ് ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി ജെയിംസ് ചുമതലയേറ്റത്. ജെയിംസ് പുറത്ത്‌പോയതിനു പിന്നാലെ തന്നെ സഹപരിശീലകരും ടീം വിട്ടിരുന്നു. പുതിയ സാഹചര്യത്തില്‍ ബ്ലാസ്റ്റേഴ്‌സിലെ പ്രതിസന്ധി ടീമിനെ പ്രതികൂലമായി ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top