Kerala

പമ്പയില്‍ പ്രധിഷേധം കനക്കുന്നു: നിരീക്ഷക സമിതിയുടെ നിര്‍ദേശം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: മനിതി സംഘാംഗങ്ങളുടെ വരവോടെ ശബരിമലയില്‍ പ്രതിഷേധം കനക്കുമ്പോള്‍ നിരീക്ഷക സമിതിയുടെ നിര്‍ദേശം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

പുതിയ സാഹചര്യങ്ങള്‍ ഹൈക്കോടതിയുടെ മൂന്നംഗ നിരീക്ഷക സമിതി വിലയിരുത്തുമെന്നാണ് കരുതുന്നതെന്നും സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.

ശബരിമലയിലെ പ്രത്യേകം സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതി രണ്ട് മുതിര്‍ന്ന ജഡ്ജിയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും അടങ്ങുന്ന മൂന്നംഗ നിരീക്ഷക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അവരുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശബരിമലയിലെ കാര്യങ്ങള്‍ ചെയ്യുന്നത്. നിരീക്ഷകസമതി ഇക്കാര്യം പരിശോധിച്ച് നിലപാട് അറിയിച്ചാല്‍ സര്‍ക്കാര്‍ അക്കാര്യം നടപ്പാക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി

തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനിതി എന്ന സ്ത്രീ സംഘടനയുടെ നേതൃത്വത്തിലാണ് യുവതികള്‍ മല ചവിട്ടി അയ്യപ്പ ദര്‍ശനത്തിനെത്തിയത്. കനത്ത പൊലീസ് കാവലിലാണ് ഇവര്‍ പമ്പയിലെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top