ശബരിമലയില്‍ തമിഴ്നാട്ടിലെ മനിതി സംഘം യുവതികളെ എത്തിച്ചതിനു പിന്നില്‍ സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്. പോലീസിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെയാണ് ഇക്കാര്യങ്ങളെല്ലാം നടക്കുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു. വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ഒരു വശത്ത് ഭക്തരെ തടയുന്ന പോലീസ് ആചാരലംഘകര്‍ക്ക് എല്ലാ സൗകര്യവും ചെയ്തു നല്‍കുകയാണ്. ഇത്തരം നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സുരേന്ദ്രന് പറഞ്ഞു.
ശബരിമലയില്‍ യുവതികളെ എത്തിച്ചതിനു പിന്നില്‍ സര്‍ക്കാറാണെന്ന് കെ സുരേന്ദ്രന്
By
December 23, 2018 10:21 am