Business

ഓഹരിവിപണി കുതറി വീണു

മുന്നേറ്റമെല്ലാം കാറ്റില്‍ പറത്തി വെളളിയാഴ്ച്ച വിപണി മൂക്ക് കുത്തി വീണു. ആഗോള വിപണിയിലെ മാന്ദ്യം ഇന്ത്യന്‍വിപണിയയും പ്രതികൂലമായി ബാധിച്ചു.

സെന്‍സെക്‌സ് 583 പോയിന്റ് നഷ്ടത്തില്‍ 35,848.36 ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 173.35 പോയിന്റ് ഇടിവോടെ 10,778ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റിയിലെ 50 ഓഹരികളില്‍ 47 എണ്ണവും വിലയിടിവിലാണ് വ്യാപാരം നടത്തിയത്. ഇന്ത്യന്‍ഓയില്‍, ഭാരതി ഇന്‍ഫ്രാടെല്‍, യുപിഎല്‍, മാരുതി സുസുക്കി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളെല്ലാം വിലതകര്‍ച്ചയില്‍ കാലിടറി വീണു.

സെന്‍സെക്‌സ് വീഴ്ച്ചയ്ക്ക് പിന്നില്‍ വമ്പന്‍ ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഐസിഐസി ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികള്‍ പ്രധാന പങ്ക് വഹിച്ചു.

ക്രിസ്മസ് ആഘോഷ ലഹരിയിലാണെങ്കിലും ആഗോള ഓഹരിവിപണി നിരാശ പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്. യുഎസ് ഫെഡറല്‍ പലിശനിരക്ക് വര്‍ധിപ്പിച്ചത് ആഗോള വിപണിക്ക് കനത്ത ആഘാതമായിട്ടുണ്ട്.

ഡോളറുമായിട്ടുളള വിനിമയത്തില്‍ ഇന്ത്യന്‍ രൂപ 37 പൈസ നഷ്ടത്തില്‍70.07 രൂപയിലെത്തി. ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ ഫോറിന്‍ ഫണ്ട് പുറത്തേക്ക് ഒഴുകുന്നത് മൂലമാണ് രൂപയുടെ മൂല്യം പെട്ടന്നിടിഞ്ഞത്. വിദേശഫണ്ട് വന്‍തോതില്‍ പുറത്തേക്കൊഴുകുന്നത് ഓഹരി നിക്ഷേപകര്‍ നിരാശയോടെയാണ് നോക്കിക്കാണുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top