Latest News

കിമ്മിന്റെ വെടിയേറ്റ് വീണുകിടക്കുന്ന ട്രംപ്; അമേരിക്ക-കൊറിയ സൈബര്‍ യുദ്ധത്തിന് കളമൊരുങ്ങുന്നു.

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങിന്റെ വെടിയേറ്റ് തറയില്‍ വീണുകിടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ട്രംപിന്റെ അരികിലായി വീണ് കിടക്കുന്ന പെട്ടിയില്‍ നിന്നും അമേരിക്കന്‍ ഡോളര്‍ പുറത്തേക്ക് വീണിരിക്കുന്നു. കിം ജോങ്ങിന് പിറകില്‍ ‘ദ ഷോ മസ്റ്റ് ഗോ ഓണ്‍’ എന്ന വാചകവും.

കൊറിയയിലെ സോളില്‍ നടക്കുന്ന കലാപ്രദര്‍ശനത്തില്‍ ഉത്തരകൊറിയക്കാരനായ കലാകാരന്‍ ഉണ്ടാക്കിയ ഒരു നിശ്ചല രംഗമാണിത്. സംഗതി ഇന്റര്‍നെറ്റില്‍ വൈറലായതോടെ അപ്രഖ്യാപിത അമേരിക്ക-കൊറിയ സൈബര്‍ വാറിന് വഴിതുറന്നിരിക്കുകയാണ്.

നമ്മള്‍ ജീവിച്ച് കൊണ്ടിരിക്കുന്ന കാലത്തെ രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ് തനിക്ക് വരച്ച് കാട്ടേണ്ടിയിരുന്നതെന്ന് ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയ ലിം യൂങ് സന്‍ പറയുന്നു. എന്നാല്‍ ഇന്‍സ്റ്റലേഷനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍ പ്രതികരിക്കുന്നത്. ഇത്തരം കലാസൃഷ്ടികളിലൂടെ രണ്ട് രാജ്യങ്ങളേയും തമ്മില്‍ വീണ്ടും തെറ്റിച്ച് രാജ്യസുരക്ഷയെ അപകടത്തിലാക്കുകയാണ് ചെയ്തതെന്നാണ് ഏറെപ്പേരും ഉയര്‍ത്തുന്ന വിമര്‍ശനം. കലാകാരനായ ലിമ്മിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അമേരിക്കന്‍ പൗരന്മാരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ഇരു രാജ്യങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top