ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരെ അറസ്റ്റ് വാറണ്ട്. ഡല്‍ഹി സാകേത് കോടതിയാണ് പണം തട്ടിപ്പ് കേസില്‍ ഗംഭീറിനെതിരെ വാറണ്ട് പുറപ്പടുവിച്ചത്.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രുദ്ര ബില്‍ഡ് വെല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ് ഗംഭീര്‍. ഈ കമ്പനി നിക്ഷേപകരെ പറ്റിച്ചുവെന്നാണ് കേസ്. ഡയറക്ടര്‍മാരായ മുകേഷ് ഖുറാന, ഗൗതം മെഹ്ത എന്നിവര്‍ക്കെതിരെയാണ് കേസുള്ളത്.
കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ഗംഭീര്‍ ഹാജരാവണമെന്ന് കോടതി ഒന്നിലധികം തവണ ആവശ്യപ്പെട്ടെങ്കിലും ഗംഭീര്‍ ഹാജരായിരുന്നില്ല. ഇതേതുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പടുവിച്ചത്.