ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കരിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തലശ്ശേരി സെഷന്‍സ് കോടതി നല്കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നവംബര്‍ ആറിന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 52 കാരിയെ തടഞ്ഞ കേസില്‍ പോലീസ് വത്സന് തില്ലങ്കരിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. ഇതില്‍ അറസ്റ്റ് മുന്നില്‍ കണ്ടാണ് വത്സന് തില്ലങ്കേരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതും തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതും. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.