കൊച്ചി: കെഎസ്ആര്‍ടിസിയില്‍ മതിയായ ജീവനക്കാര്‍ പി.എസ്.സി വഴി വന്നില്ലെങ്കില്‍ എംപാനലുകാരെ നിയോഗിക്കാമെന്ന് ഹൈക്കോടതി. ജോലി നഷ്ടപ്പെട്ട എംപാനലുകാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
അതേസമയം, അവധിയില്‍ പോയവരെ തിരിച്ചുവിളിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ വാദത്തിനായി ഹര്‍ജി നാളത്തേക്ക് മാറ്റി.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയിലെ 3861 താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റിസര്‍വ് കണ്ടക്ടര്‍ നിയമനത്തിനു പിഎസ്സി അഡൈ്വസ് ചെയ്തവര്‍ക്കു ജോലി നല്‍കാനായിരുന്നു ഇത്.
എന്നാല്‍ കെഎസ്ആര്‍ടിസി പിരിച്ചുവിടല്‍ നടപടി തുടങ്ങിയതോടെ നിരവധി സര്‍വീസുകള്‍ തടസ്സപ്പെടുകയാണ്.