കൊച്ചി: വമ്പന്‍ പ്രതീക്ഷളോടെ റിലീസിനെത്തിയ മോഹന്‍ലാല്‍ ചിത്രം ഒടിയന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി അരങ്ങ് വാഴുമ്പോള്‍ ചിത്രത്തിലെ നായിക മഞ്ജു വാര്യര്‍ക്ക് നേരെയുയര്‍ന്ന ആരോപണങ്ങളില്‍ മഞ്ജുവിനെ പിന്തുണച്ച് നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍.
ചിത്രം ഹിറ്റായിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നടിയ്ക്ക് നല്കുമായിരുന്നോയെന്നാണ് റിമയുടെ ചോദ്യം. സിനിമ പ്രതീക്ഷിച്ച രീതിയില്‍ വിജയം നേടാത്തതിനാല്‍ നായികയെ പഴിക്കുന്ന രീതിയ്ക്കെതിരെയാണ് റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് കുറിപ്പ്.