ജോധ്പൂര്‍: കാര്‍ഷികവായ്പകള്‍ എഴുതിത്തളളി, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ച് വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍. രണ്ടുലക്ഷം രൂപവരെയുളള വായ്പകള്‍ക്കാണ് കഴിഞ്ഞ ദിവസം അധികാരമേറ്റ രാജസ്ഥാന് സര്‍ക്കാര്‍ ഇളവ് നല്‍കിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാര്‍ഷികവായ്പകളില്‍ ഇളവ് നല്‍കുമെന്ന വാഗ്ദാനം ജനങ്ങള്‍ക്ക് നല്‍കിയത്. നേരത്തെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക വായ്പ എഴുതിത്തളളിയിരുന്നു.