ബുധനാഴ്ച്ച വിപണി നേട്ടത്തിന്റെ പാതയിലായിരുന്നു. സെന്‍സെക്സ് 137.25 പോയിന്റ് വര്‍ധിച്ച് 36484.33ലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 58.60 പോയിന്റ് ഉയര്‍ന്ന് 10950ലാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ വിനിമയ മൂല്യമുയരുന്നതും ക്രൂഡ്ഓയില്‍ വിലയിടിവുമാണ് വിപണിക്ക് തുണയായത്.
നിഫ്റ്റിയിലെ 35 ഓഹരികള്‍ മുന്നേറ്റത്തിലായിരുന്നു. ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ, മാരുതി, ഐടിസി, വിപ്രോ ഓഹരികളാണ് പ്രധാനമായും മുന്നേറിയത്.
ഡോളറമായുളള വിനിമയത്തില്‍ രൂപ 69.85 എന്ന നിലയിലെത്തിയത് വിപണിക്ക് അനുഗ്രഹമായി.
നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക 2.9 ശതമാനം ഉയര്‍ന്നു. വിജയ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളുടെ വില വര്‍ധനവാണ് പൊതുമേഖല ബാങ്ക് സൂചിക ഉയരാനുളള പ്രധാന കാരണം.
രാജ്യത്തെ രാഷ്ട്രിയ അസ്ഥിരമായ അവസ്ഥ ഓഹരി വിപണിയിലും പ്രതിഫലിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് വിപണി വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ആര് രാജ്യം ഭരിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ സൂചനയില്ലാത്തതിനാല്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ നയപരമായ തീരുമാനങ്ങള്‍ കൈക്കൊളളുന്നതില്‍ പിന്നോക്കമാണ്.