Breaking News

നോട്ട് നിരോധനം വളര്‍ച്ചയെ പുറകോട്ടടിച്ചു ; ഗീതാ ഗോപിനാഥ്

നോട്ട് നിരോധനം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥിന്റെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ പാദവാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 2 ശതമാനം പോയിന്റോ അതില്‍ കൂടുതലോ ഇടിവുണ്ടായതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

2016 നവംബര്‍, ഡിസംബര്‍ മാസത്തെ സാമ്പത്തിക വളര്‍ച്ചയിലും തൊഴില്‍ മേഖലയിലും മൂന്ന് ശതമാനം ഇടിവുണ്ടായതായി പഠനം വെളിവാക്കുന്നുണ്ട്. നോട്ട് നിരോധനം ഇല്ലായിരുന്നുവെങ്കില്‍ 2016 സെപ്തംബര്‍- ഡിസംബര്‍ പാദ വര്‍ഷത്തെ ജിഡിപി വളര്‍ച്ച 2 ശതമാനമായി വര്‍ധിക്കുമായിരുന്നുവെന്ന് പഠനത്തിലുണ്ട്.

ഗീതാ ഗോപിനാഥും മറ്റ് മൂന്ന് സാമ്പത്തിക വിദഗ്ധരും സംയുക്തമായി തയ്യാറാക്കിയ പഠനം അമേരിക്കയിലെ നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസേര്‍ച്ചിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top