Latest News

ജി-സാറ്റ് 7A പറന്നുയര്‍ന്നു

ചെന്നൈ: വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ്-7എ (GSAT-7A) വിക്ഷേപിച്ചു. ഇന്ന് വൈകിട്ട് 4.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് ജിഎസ്എല്‍വി-എഫ്11 വിക്ഷേപണവാഹനത്തില്‍ ജി സാറ്റ് വിക്ഷേപിച്ചത്.

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റഡാര്‍ സ്റ്റേഷനുകളെ പരസ്പരം കൂട്ടിയിണക്കുന്നതാണ് ജി സാറ്റ്-7എ ഉപഗ്രഹത്തിന്റെ പ്രത്യേകത. വിവിധ എയര്‍ബേസുകള്‍, വായുവിലൂടെയുള്ള ആക്രമണം ചെറുക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവയ്ക്ക് മുതല്‍ക്കൂട്ടാണ് പുതിയ വിക്ഷേപണം.

2,250 കിലോഗ്രാം ഭാരമുള്ള ഉഗ്രഹമാണ് ജി സാറ്റ്-7എ. ഐഎസ്ആര്‍ഒയുടെ 39-ാമത് വാര്‍ത്താവിനിമയ ഉപഗ്രഹമാണിത്. ഇന്ത്യന്‍ വ്യോമസേനയുടെ വിവരശേഖരണത്തിനുള്ള സഹായമാണ് പുതിയ ഉപഗ്രഹം. ജിഎസ്എല്‍വി-എഫ്11 വാഹനത്തിന്റെ പതിമൂന്നാം വിക്ഷേപണമാണ്. തദ്ദേശീയമായ ക്രയോജനിക് എന്‍ജിനിലാണ് വാഹനം പ്രവര്‍ത്തിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top