Kerala

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മല കയറാന്‍ അനുമതി

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മല കയറാന്‍ അനുമതി. ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു.

നാല് പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. ശബരിമലക്ക് പോകാന്‍ കെട്ട് മുറുക്കി വന്ന 4 പേരെ പൊലിസ് ഇന്നലെ തടഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പൊലിസ് വിശദമാക്കി.

പന്തളം കൊട്ടാരവും ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഉടന്‍ മല കയറുമെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top