Film News

സസ്‌പെന്‍സുകളുടെ ചൂണ്ടകളുമായി പ്രേതം 2 ടീസര്‍

2016ല്‍ തിയേറ്റുകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു പ്രേതം. സാധാരണ ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ജയസൂര്യ നായകനായെത്തിയ പ്രേതം. രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രേതത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്താന്‍ ഒരുങ്ങി നില്‍ക്കുകയാണ്.

മെന്റലിസ്റ്റ് ഡോണ്‍ ബോക്‌സോയുടെ രണ്ടാം അങ്കത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകരില്‍ ആകാംക്ഷയും ഭീതിയും ജനിപ്പിക്കുന്നതാണ് ടീസര്‍.

ക്രിസ്തുമസ് റിലീസായി എത്തുന്ന ഈ സിനിമ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ല. ജോണ്‍ ഡോണ്‍ ബോസ്‌കോ നേരിട്ടുള്ളതില്‍വെച്ച് ഏറ്റവും ഭീകരമായ കേസുമായാണ് പ്രേതം 2 വരുന്നത്. വരിക്കാശ്ശേരി മനയാണ് പ്രധാനലൊക്കേഷന്‍. രണ്ടാം ഭാഗത്തില്‍ ‘ക്വീന്‍’ ഫെയിം സാനിയ ഇയ്യപ്പനും ‘വിമാനം’ ഫെയിം ദുര്‍ഗ്ഗ കൃഷ്ണനും നായികമാരായെത്തുന്നു. സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഡിസംബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top