തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണ്, ആരെയും അംഗീകരിക്കുന്നില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി വിജയന് ജനത്തെ കൈകാര്യം ചെയ്യുന്നതെന്നും ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കാന്‍ നീക്കമാണ് നടക്കുന്നത്. സര്‍ക്കാരില്‍ നിന്ന് എന്‍എസ്എസ് ഒന്നും നേടിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
വനിതാ മതില് വിഭാഗീയത ഉണ്ടാക്കും, സുപ്രീംകോടതി വിധിയില്‍ ഉറച്ച് നിന്നാല്‍ എന്‍എസ്എസ് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും വിശ്വാസമാണ് വലുത്, വിശ്വാസികള്‍ക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.