Kerala

13-ാം വയസ്സില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ഉടമയായ മലയാളി മിടുക്കന്‍

ദുബായ്: പതിമൂന്നാം വയസ്സില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ഉടമയായ മിടുമിടുക്കനെയോര്‍ത്ത് അഭിമാനിക്കുകയാണ് ഇന്ന് ലോകമലയാളികള്‍. ടെക് ലോകത്ത് മലയാളികളുടെ നിറസാന്നിധ്യം ദിനംപ്രതി കരുത്താര്‍ജിക്കുമ്പോള്‍ വയസിനെ വെല്ലുന്ന ബുദ്ധിസാമര്‍ദ്ധ്യവുമായാണ് മലയാളിയായ ആദിത്യന്‍ രാജേഷ് സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ശ്രദ്ധ നേടുന്നത്.

അഞ്ചാം വയസ്സു മുതലാണ് ഈ മലയാളി മിടുക്കന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങുന്നത്. ഒന്‍പതാം വയസ്സില്‍ സ്വന്തമായി മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിച്ച് ആദിത്യന്‍ ആദ്യം ഞെട്ടിച്ചു.

ഇപ്പോള്‍ 13-ാം വയസ്സില്‍ ട്രിനെറ്റ് സൊലൂഷ്യന്‍സ് എന്ന കമ്പനിയുടെ സിഇഒ. യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ എന്ന ഖ്യാതിയും ആദിത്യന് സ്വന്തം. ആവശ്യക്കാര്‍ക്കുവേണ്ടി ലോഗോ ഡിസൈനിങ്ങ്, വെബ്‌സൈറ്റ് ഡിസൈന്‍ തുടങ്ങിയ ജോലികളും ആദിത്യന്‍ ചെയ്യുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top