Entertainment

സിനിമ കാണാതെ ഒടിയനെതിരെ കടുത്ത വിമര്‍ശനം; യുവാവിന് മുട്ട പഫ്‌സില്‍ പണികൊടുത്ത് തീയ്യറ്റര്‍ ഉടമ

പത്തനംതിട്ട: വമ്പന്‍ പ്രതീക്ഷകളോടെ റിലീസായ മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ സംഘടിത ആക്രമണങ്ങളാണ് നടക്കുന്നതെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെ ചിത്രത്തെ മന:പൂര്‍വ്വം ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ച അക്ഷയ് ആകാശിന് തകര്‍പ്പന്‍ പണി കൊടുത്ത് തീയറ്റര്‍ ഉടമ.

ഒടിയന്‍ കണ്ടെന്നും ആദ്യ പകുതിയും രണ്ടാം പകുതിയും കൊള്ളില്ലെങ്കിലും ഇടവേളയ്ക്ക് കഴിച്ച പഫ്‌സ് കൊള്ളാമായിരുന്നുവെന്ന അക്ഷയ്‌യുടെ ഫേസ്ബുക്കില്‍ കമന്റിനാണ് പണി കിട്ടിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് തീയറ്റര്‍ ഉടമകള്‍ മറുപടിയുമായി രംഗത്തെത്തിയത്.

പത്തനംതിട്ട റാന്നിയിലെ ക്യാപിറ്റോള്‍ തീയേറ്ററിലാണ് സിനിമ കണ്ടതെന്നായിരുന്നു അക്ഷയ് കമന്റിട്ടത്. എന്നാല്‍ ക്യാപിറ്റോള്‍ തീയറ്ററില്‍ പഫ്‌സില്ലല്ലോ എന്ന് കുറിച്ച ഉടമകള്‍ മന:പൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് ഒഴിവാക്കണമെന്നും കുറിച്ചു. മാത്രമല്ല അതിന് ശേഷം അക്ഷയ്‌ന് മാത്രം എന്ന ബോര്‍ഡ് വെച്ച് മൂന്ന് മുട്ട പഫ്‌സും തീയറ്ററിന് മുന്നില്‍ ഒരുക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top