Cricket

ഇന്ത്യയ്ക്ക് മേല്‍ ആധിപത്യം നേടി ഓസീസ്; മൂന്നാം ദിനത്തില്‍ ഓസ്‌ട്രേലിയ 132-4

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യയ്ക്ക് മേല്‍ ആധിപത്യമുറപ്പിച്ച് ഓസ്‌ട്രേലിയ. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ 132-4 എന്ന ശക്തമായ നിലയിലാണ്. 41 റണ്‍സുമായി ഖവാജയും എട്ട് റണ്‌സുമായി പെയ്‌നുമാണ് ക്രീസില്‍.

ഒന്നാം ഇന്നിംഗ്‌സില്‍ 43 റണ്‌സിന്റെ ലീഡ് ഓസ്‌ട്രേലിയ നേടിയിരുന്നു. ഓപ്പണര്‍മാരായ ഹാരിസും ഫിഞ്ചും ഒരിക്കല്‍ കൂടി ഓസ്‌ട്രേലിയയ്ക്കു കരുത്തായി. 59 റണ്‌സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തത്. എന്നാല്‍ പരിക്ക് വില്ലനായതോടെ ഫിഞ്ച് മടങ്ങി. ഹാരിസിനെ ബുംറയും പവലിയന്‍ കയറ്റി. ഹാരിസ് 20 റണ്‌സും ഫിഞ്ച് 25 റണ്‌സും നേടി.

എന്നാല്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകി ഷമി രണ്ട് വീക്കറ്റും ഇഷാന്ത് ശര്‍മയും ബുംറയും ഓരോ വിക്കറ്റുവീതവും വീഴ്ത്തി.

257 പന്തുകളില്‍നിന്നും 123 റണ്‌സ് നേടിയ കോഹ്ലിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. കോഹ്ലിക്കു പുറമേ ഇന്ന് വിഹാരിക്കും പന്തിനും മാത്രമാണ് അല്‍പ്പമെങ്കിലും ഓസ്‌ട്രേലിയന്‍ ബൗളിംഗിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top