Entertainment

ഒടിയന്‍ എല്ലാരെയും തേടിപ്പിടിക്കുന്ന ഭയങ്കര സിനിമയൊന്നുമല്ല! വിവാദങ്ങള്‍ക്കു പിന്നാലെ ലാലേട്ടന്റെ വിഡിയോ വൈറല്‍

മലയാള സിനിമാ ലോകത്ത് ഒടിയന്റെയത്ര പബ്ലിസിറ്റിയും വിവാദവുമുണ്ടാക്കിയിട്ടുളള മറ്റൊരു ചിത്രമില്ല. സിനിമയിറങ്ങുന്നതിനു മുമ്പ്് സംവിധായകന്റെ വക നല്‍കിയ ഹൈപ്പ് ചിത്രത്തില്‍ കാണാനില്ലെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടതോടെ എല്ലാവരും ഒന്നടങ്കം ശ്രീകുമാര്‍ മേനോനെതിരെ തിരിയുകയും ചെയ്തു. എന്നാല്‍ വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ ചിത്രത്തെ കുറിച്ച് റിലീസിന് മുമ്പ് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സംവിധായകന്‍ നല്‍കിയ ഹൈപ്പ് പ്രചരണങ്ങളുടെ നേരെ എതിരായായിരുന്നു അന്ന് മോഹന്‍ലാല്‍ സംസാരിച്ചത്. ‘ഒരു പാവം സിനിമയാണ് ഒടിയന്‍’ എന്നായിരുന്നു അദ്ദേഹം ഒടിയനെ കുറിച്ച് പറഞ്ഞത്. ‘ഒരു പാവം സിനിമയാണ് ഒടിയന്‍. അല്ലാതെ മാജിക്ക് ഒന്നുമല്ല. സാധാരണ നാട്ടുമ്പുറത്ത് നടക്കുന്ന തമാശയും പ്രണയവും ഒക്കെയുളള ചിത്രം. അല്ലാതെ ഒടിയനെന്ന് കേട്ടാല്‍ ഭയങ്കരമാണെന്ന് വിചാരിക്കേണ്ട,’ മോഹന്‍ലാല്‍ പറഞ്ഞു.

ലാലേട്ടന്‍ ഒടിയനേക്കുറിച്ച് പറഞ്ഞതുപോലെ തന്നെയായിരുന്നു സംവിധായകനും പറയേണ്ടിയിരുന്നതെന്നാണ് പ്രേക്ഷകരില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതേസമയം ചിത്രം വിജയിച്ചാല്‍ നായകന്റെ നേട്ടവും, ചിത്രം പരാജയപ്പെട്ടാല്‍ സംവിധായകന്റെ കുറ്റവും ആക്കി മാറ്റുന്നത് ശരിയല്ലെന്നും മറ്റൊരു വിഭാഗം പ്രേക്ഷകര്‍ പറയുന്നു. എന്നാല്‍ തന്റെ സിനിമയെ മാര്‍ക്കറ്റ് ചെയ്യാനുളള ഉത്തരവാദിത്വം തനിക്കുണ്ടെന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ പ്രതികരണം. ഏതായാലും മേനോന്‍ പറഞ്ഞതുപോലെ തന്നെ നെഗറ്റീവും പോസിറ്റീവും ആയ പബ്ലിസിറ്റികള്‍ക്കു നടുവില്‍ ഒടിയന്‍ തീയേറ്ററുകളില്‍ വിജയകരമായി ഷോ തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top