തിരുവനന്തപുരം: വനിതാ മതിലിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. വനിതാ മതിന്റെ ഫേസ്ബുക്ക് പേജിലാണ് മഞ്ജുവിന്റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.
”നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം” എന്ന് മഞ്ജു വാര്യര്‍ വീഡിയോയില്‍ പറഞ്ഞു. ജനുവരി ഒന്നിന് നാല് മണിക്കാണ് ദേശീയ പാതകള്‍ കേന്ദ്രീകരിച്ച് വനിതാമതില്‍ സംഘടിപ്പിക്കുന്നത്.