അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ മാണിക്ക്യ മലരായ പൂവി ഗാനത്തിലൂടെ പ്രക്ഷകരുടെ മനസ് കീഴടക്കിയ പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡിലേക്ക് ചുവട് വെയ്ക്കുന്നു.
70 കോടി രൂപ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്.
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആദ്യ ചിത്രമായ അഡാര്‍ ലൗവ് റിലീസാകും മുമ്പേ തന്നെ പ്രിയ ബോളിവുഡിലേക്കും പറക്കുകയാണ്.