ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പി.കെ. ശശി എം.എല്‍.എക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് ഭരണ പരിഷ്കാര കമീഷന് അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന് സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു. ശശിക്കൊപ്പം വേദി പങ്കിടുന്നവര്‍ക്കെതിരെയും നടപടി വേണമെന്നും വിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശശിയെ ജനമുന്നേറ്റ യാത്രയുടെ ക്യാപ്റ്റനാക്കിയത് ശരിയായില്ല. പാര്‍ട്ടി സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു. ശശിക്കെതിരെ പരാതിയുമായി പെണ്‍കുട്ടി വീണ്ടും കേന്ദ്രകമ്മിറ്റിയെ സമീപിച്ചിരുന്നു.
പി.കെ. ശശി എം.എല്‍.എക്കെതിരെ ശക്തമായ നടപടി വേണമെന്ന് കേന്ദ്ര കമ്മിറ്റിക്ക് വി.എസ്. അച്യുതാനന്ദന്റെ കത്ത്
By
December 16, 2018 12:44 pm