Film News

ലാലേട്ടന്‍ അനുഭവിച്ച വേദനയെങ്കിലും ഓര്‍ക്കണമെന്ന് മേജര്‍ രവി

മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ നടക്കുന്ന വ്യാപക പ്രചരണങ്ങള്‍ക്കെതിരെ സംവിധായകന്‍ മേജര്‍ രവി. നെഗറ്റീവ് പ്രചരണങ്ങള്‍ കൊണ്ട് ഒരു ചലച്ചിത്രത്തെ പരാജയപ്പെടുത്തരുത്, ചിത്രത്തിലെ കഥാപാത്രമാവാന്‍ ലാലേട്ടന്‍ അനുഭവിച്ച വേദനയെങ്കിലും ഓര്‍ക്കണമെന്ന് മേജര്‍ രവി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ചിത്രത്തിനുണ്ടായ വലിയ പ്രമോഷനായിരിക്കാം ചില പ്രേക്ഷകരെയെങ്കിലും നിരാശപ്പെടുത്തിയത്. ഒടിയന്‍ ഒരു ക്ലാസ് ഫിലിം ആണെന്നും മേജര്‍ രവി പറയുന്നു. ചിത്രം തനിക്ക് വളരെ ഇഷ്ടപ്പെട്ടെന്നും മോഹന്‍ലാലും ടീമും മികച്ച ഒരു സിനിമയാണ് സമ്മാനിച്ചതെന്നും കുറിപ്പിലുണ്ട്.

മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ് ;

പല കാരണങ്ങള്‍ കൊണ്ടും കുറച്ച് നാളായി ഫെയ്സ്ബുക്കില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ഒടിയന്‍ കണ്ടതിനുശേഷം ചിത്രത്തെക്കുറിച്ച് എനിക്കെന്താണ് തോന്നിയത് എന്ന് പറയാന്‍ വീണ്ടും തിരിച്ചുവരണമെന്ന് തോന്നി. ഒടിയന്‍ എന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള ഗൃഹാതുരതയെ മടക്കി തന്ന ഒരു ക്ലാസ് സിനിമയാണ് ഒടിയന്‍. ലാല്‍ സാറിന്റെയും ടീമിന്റെയും വളരെ മികച്ച പരിശ്രമം. അമിതമായ പ്രൊമോഷന്‍, അത് പ്രേക്ഷകരെ അവരുടെ ഭാവനയുടെ അങ്ങേയറ്റത്ത് കൊണ്ടെത്തിച്ചു. അതായിരിക്കാം ചില ആരാധകരെ നിരാശപ്പെടുത്തിയത്. നെഗറ്റിവിറ്റി കൊണ്ട് ഒരു ചിത്രത്തെ കൊല്ലരുത്. ആ മേക്കോവറിന് വേണ്ടി ലാലേട്ടന്‍ സഹിച്ച വേദന എങ്കിലും ഓര്‍ക്കുക. എല്ലാ വിജയങ്ങളും നേരുന്നു. ഇതൊരു ക്ലാസ് ചിത്രമാണ്…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top