ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാടിന് മാറ്റം വരുത്തില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ക്ഷേത്രങ്ങളിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുകയും നിലനിര്‍ത്തുകയുമാണ് എന്‍എസ്എസിന്റെ നിലപാട്. ഇതിനായി നിഷ്പക്ഷമായാണ് എന്‍എസ്എസ് നിലകൊണ്ടത്. ഈ വിഷയത്തില്‍ എന്‍.എസ്.എസിനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഏറ്റെടുത്തിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ കയറാനെത്തിയപ്പോള്‍ വിശ്വാസികളായ യുവതികളുടെ ചങ്കിടിപ്പ് വര്‍ധിക്കുകയായിരുന്നു. സര്‍ക്കാര്‍ വേണ്ടത് ആലോചിച്ചു ചെയ്യണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സുകുമാരന്‍ നായര്‍
By
December 16, 2018 10:49 am