Kerala

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പൊലീസ് തിരിച്ചയച്ചു

കോട്ടയം: ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ എരുമേലിയില്‍ വച്ച് പൊലീസ് തടഞ്ഞു തിരിച്ചയച്ചു. സംഘത്തിലുള്ളത് നാലുപേരായിരുന്നു. സ്ത്രീവേഷം മാറ്റണമെന്ന പൊലീസിന്റെ ആവശ്യം നിരാകരിച്ചതിനാലാണ് ഇവരെ മടക്കിയയച്ചത്.

പൊലീസ് നടപടിയെ തുടര്‍ന്ന് അയ്യപ്പ ദര്‍ശനം നടത്താനാകാതെ സംഘം മടങ്ങി. നാലംഗസംഘത്തെ പൊലീസ് സംരക്ഷണയിലാണ് കോട്ടയത്തേക്ക് തിരിച്ചയച്ചത്.

അതേസമയം, പൊലീസിനെതിരെ രൂക്ഷ ആരോപണങ്ങളാണ് ട്രാന്‍സ്ജന്‍ഡറുകള്‍ ഉന്നയിച്ചത്. ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടപ്പോള്‍ വളരെ മോശമായി പെരുമാറി. എരുമേലി സ്റ്റേഷനില്‍ ഡിവൈഎസ്പി മാനസികമായി പീഡിപ്പിച്ചു . ആണ്‍വേഷം ധരിക്കാന്‍ നിര്‍ബന്ധിച്ചു. അതിനു വഴങ്ങിയിട്ടും സുരക്ഷ ഒരുക്കിയില്ല. വനിത പൊലീസ് ഉള്‍പ്പെടെ മോശമായി പെരുമാറിയെന്ന് ഇവര്‍ ആരോപിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top