Breaking News

രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി

അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി. ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ കേസിലാണ് ജാമ്യം റദ്ദാക്കിയത്. ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നില്ല എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് റാന്നി കോടതിയാണ് ജാമ്യം റദ്ദാക്കിയത്. രാഹുലിനെ അറസ്റ്റു ചെയ്യാനും കോടതി ഉത്തരവിട്ടു. പമ്പ പോലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന ഉപാധി രാഹുല്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നടപടി.

രണ്ടാഴ്ചയില്‍ ഒരിക്കല്‍ സ്റ്റേഷനില്‍ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, നിലയ്ക്കല്‍-പമ്പ തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം നല്കിയത്. ശബരിമലയില് സ്ത്രീകള്‍ പ്രവേശിച്ചാല്‍ രക്തമോ മൂത്രമോ വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ തയ്യാറായിരുന്നു എന്ന പരാമര്‍ശമാണ് രാഹുല്‍ ഈശ്വറിനെ കുരുക്കിലായത്.

അതേസമയം പോലീസ് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ പറഞ്ഞു. എതാനും മണിക്കൂറുകള്‍ വൈകി പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയതാണ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നതന്നും രാഹുല്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top