Breaking News

ക്ഷേത്ര പ്രസാദം കഴിച്ച് മരണപ്പെട്ടവരുടെ എണ്ണം 11 ആയി

മൈസൂര്‍ ചാമരാജ നഗറിലെ കിച്ചുകുട്ടി മാരിയമ്മന്‍ കോവിലില്‍ നിന്നും പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. വിഷബാധയെത്തുടര്‍ന്ന് 82 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പ്രസാദത്തില്‍ വിഷാംശം കലര്‍ന്നതാകാം ദുരന്തത്തിന് കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു. പ്രസാദത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ക്ഷേത്രത്തോട് ചേര്‍ന്ന് പണികഴിപ്പിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ നല്‍കിയ പ്രസാദം കഴിച്ച ഭക്തര്‍ക്കാണ് അവശത അനുഭവപ്പെട്ടത്. അഞ്ച് പേര്‍ ക്ഷേത്രമുറ്റത്ത് വെച്ച് തന്നെ മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ഭക്ഷണാവശിഷ്ടം കഴിച്ച കാക്കകളും ചത്തു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി 5 ലക്ഷം രൂപ പ്രഖ്യാപിച്ചു.

പ്രസാദത്തിന് മണ്ണെണ്ണയുടെ മണം ഉണ്ടായിരുന്നെന്നും എന്നാല്‍ ഇത് അവഗണിച്ചാണ് പലരും പ്രസാദം കഴിച്ചതെന്നും ഒരു ദൃക്‌സാക്ഷി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top