Automotive

വൈദ്യുത കാറോ ഇന്ധന കാറോ മികച്ചത്!ലംബോര്‍ഗിനിയും ടെസ്ലയും മത്സരിച്ചാല്‍ ജയം ആര്‍ക്ക്..?

വൈദ്യുത കാറുകളുടെ വരവ് വാഹനവിപണിയലുണ്ടാക്കിയ ചലനം പറഞ്ഞറിയിക്കാനാവാത്തതാണ്. എന്നാല്‍ ലംബോര്‍ഗിനിയും പോര്‍ഷെയും ലെക്‌സസുമൊക്കെ അരങ്ങുവാഴുന്ന സൂപ്പര്‍കാര്‍ ലോകത്ത് ഇലക്ട്രിക് കാറുകള്‍ക്ക് സ്ഥാനമുണ്ടോ..? ഈ ചോദ്യത്തിനുളള ഉത്തരം കണ്ടെണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

ഇലക്ട്രിക് ലക്ഷ്വറി കാര്‍ കാറ്റഗറിയില്‍ ടെസ്ല തന്നെയാണ് ഒന്നാമന്‍. ഇലക്ട്രിക് കാര്‍ എന്ന് കേട്ടാല്‍ ആദ്യം മനസിലേക്ക് വരുന്നതും ഈ അമേരിക്കന്‍ കരുത്തന്‍ തന്നെ. ഏറ്റവും ചുരുങ്ങിയ സമയത്തിനുളളില്‍ കൂടുതല്‍ വേഗത കൈവരിക്കാനുളള കഴിവിലും പ്രശസ്തനാണ് ടെസ്ല. 2.9 സെക്കന്‍ഡ് മാത്രം മതി ടെസ്ല എസ്യുവിക്ക് പൂജ്യത്തില്‍ നിന്നും നൂറ് കടക്കാന്‍. അങ്ങനെയെങ്കില്‍ ഇലക്ട്രിക് കാര്‍ ആണോ ഇന്ധന കാര്‍ ആണോ മികച്ചതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് ഇവിടെ.

ടെസ്ല എക്‌സ് എസ്യുവിയും ലംബോര്‍ഗിനി ഉറൂസും തമ്മിലാണ് മത്സരം. 641 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കുമായാണ് ഉറൂസ് മത്സരിക്കുന്നത്. 588 ബിഎച്ച്പി കരുത്തും 1,247 എന്‍എം ടോര്‍ക്കുമാണ് ടെസ്ലയ്ക്ക് അവകാശപ്പെടാനുളളത്. നാല് റൗണ്ടുകളിലായാണ് മത്സരം.

ഞൊടിയിടയില്‍ വേഗത കൈവരിക്കാനുളള കഴിവ് ഇലക്ട്രിക് കരുത്തിലോടുന്ന ടെസ്ലയ്ക്ക് തന്നെയാണ്. ബാറ്ററിയില്‍ നിന്നുളള ഊര്‍ജം മോട്ടോറിലെത്തി ടോര്‍ക്ക് സൃഷ്ടിക്കാന്‍ നിമിഷങ്ങള്‍ മാത്രം മതി. എന്നാല്‍ ഇന്ധനം കത്തിയുണ്ടാകുന്ന ഊര്‍ജം പിസ്റ്റണുകളെ ചലിപ്പിച്ചു വേണം ഉറൂസില്‍ കരുത്ത് ഉല്‍പ്പാദിപ്പിക്കപ്പെടാന്‍. ഇത് തിരിച്ചടിയായെങ്കിലും മണിക്കൂറില്‍ 300 കിലോമീറ്ററിന് മുകളില്‍ കുതിക്കാനുളള കഴിവ് ഉറൂസിനെ തുണച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top