വനിതാ മതില് സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല, എല്ലാ വകുപ്പുകളുടെയും പങ്കാളിത്തം അഭ്യര്‍ത്ഥിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോടതി പറഞ്ഞു.
അതേസമയം, വനിതാ മതിലില്‍ നിര്‍ബന്ധിത പങ്കാളിത്തം ഉണ്ടായോന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കും.