പെര്‍ത്ത്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കമായിരുന്നെങ്കിലും അമ്പത് ഓവര്‍ അവസാനിക്കാനിരിക്കെ 3 വിക്കറ്റുകള്‍ ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് എടുത്തിരിക്കുന്നത്. മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, ഉസ്മാന് ഖവാജ എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.
ഹാരിസും ഫിഞ്ചും ചേര്‍ന്ന് മികച്ച തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് സമ്മാനിച്ചത്. 112 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഓപ്പണിങ് സഖ്യത്തെ ജസ്പ്രിത് ബൂംറയാണ് പൊളിച്ചത്. പേസ് ബൌളിങിനെ തുണയ്ക്കുന്ന പിച്ചില്‍ ഏറെ ശ്രദ്ധയോടെയാണ് ഓസീസ് ഓപ്പണര്‍മാര്‍ ബാറ്റു വീശിയതെങ്കിലും 38 ബോളില്‍ 5 റണ്‍സ് മാത്രം എടുത്ത് ഖവാജ പുറത്താവുകയായിരുന്നു. ഉമേഷ് യാദവിന്റെ പോളില്‍ ഋഷഭ് പന്തെടുത്ത ക്യാച്ചിലാണ് ഖവാജ പുറത്തായത്.
ടീം പ്രഖ്യാപിച്ചപ്പോള്‍ രോഹിതിന് പകരക്കാരനായി ഹനുമ വിഹാരിയെ ഉള്‍പ്പെടുത്തി. എന്നാല്‍ അശ്വിന് പകരം ഉമേഷ് യാദവിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഒരു സ്പിന്നറെ പോലും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രവീന്ദ്ര ജഡേജയെയും പുറത്തിരുത്തി. ഭുവനേശ്വര്‍ കുമാറിനെയും മറികടന്നാണ് ഉമേഷ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ അപ്രതീക്ഷിത നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.