Business

ക്രെഡായ് കൊച്ചിയുടെ പ്രോപ്പര്‍ട്ടി പ്ലസ് എക്‌സ്‌പോ ഇന്ന് മുതല്‍ കലൂര്‍ സ്റ്റേഡിയത്തില്‍

കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്രെഡായ് പ്രോപ്പര്‍ട്ടി എക്‌സ്‌പോയുടെ ഇരുപത്തിയേഴാമത് എഡിഷന്‍ ഡിസംബര്‍ 14 മുതല്‍ 16 വരെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കും. ഇന്ന് വൈകീട്ട് 6 മണിക്കാണ് എക്‌സപോയുടെ ഉദ്ഘാടനം.

പ്രമുഖ ബില്‍ഡര്‍മാരുടെ 40ലേറെ സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാകും. കൂടാതെ രാജ്യത്തെ മികച്ച ഹോം ബ്രാന്‍ഡുകളും പ്രദര്‍ശനത്തിനെത്തും. വിട്രയാണ് പ്രദര്‍ശനത്തിന്റെ പ്രധാന സ്‌പോണ്‍സര്‍. സുമായ് പ്രി ഹങ് ഡോര്‍സ് കോ-സ്‌പോണ്‍സറും ഐസിഐസിഐ ബാങ്ക് ഹോം ലോണ്‍സ് ബാങ്കിംഗ് പാര്‍ട്ണറുമാണ്.

ഇത്തവണ ക്രെഡായ് പ്രോപ്പര്‍ട്ടി എക്‌സ്‌പോ പ്ലസ് എന്ന പേരിലി# കൂടുതലി# ഭവന ബ്രാന്‍ഡുകളും ഏറ്റവും മികച്ച പദ്ധതികളും അവതരിപ്പിക്കും. ഗൃഹോപകരണങ്ങള്‍, പെയിന്റ്, സാനിറ്ററി ഫിറ്റിംങ്‌സ്, ടൈല്‍സ്, കിച്ചന്‍ ക്യാബിനറ്റുകള്‍, ക്രോം ഫിറ്റിങ്‌സ് തുടങ്ങി വീട്ടിലേക്ക് ആവശ്യമുള്ളവയെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top