Breaking News

ഹര്‍ത്താലില്‍ അക്രമം; പാലക്കാട് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു

തിരുവനന്തപുരം: ബിജെപി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ അക്രമം. പാലക്കാട് നിര്‍ത്തിയിട്ട നാല് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ബൈക്കുകളിലെത്തിയവരാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തിയത്.

വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. സ്വകാര്യവാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ധാര്‍ഷ്ട്യമാണ് മരണത്തിന് വഴിവെച്ചത് എന്നാണ് ബിജെപി ആരോപിക്കുന്നത്.

അതേസമയം മരണത്തിന് ശബരിമല വിഷയവുമായി ബന്ധമില്ലെന്നാണ് പോലീസ് വിശദീകരിക്കുന്നത്. ബിജെപിയുടെ ആരോപണങ്ങളെ പൊളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മരണമൊഴി പുറത്ത് വന്നിട്ടുണ്ട്. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്നാണ് വേണുഗോപാലന്‍ നായര്‍ തന്റെ മൊഴിയില്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top