Business

വിപണി ഉണര്‍ന്നു; സെന്‍സെക്‌സ് 150 പോയിന്റ് നേട്ടത്തില്‍

ഇന്ന് ഓഹരി വിപണിയില്‍ നേട്ടത്തിന്റെ ദിനമായിരുന്നു. സെന്‍സെക്‌സ് 150.57 പോയിന്റ് നേട്ടത്തില്‍ 35929.64 ലിലും നിഫ്റ്റി 53.90 പോയിന്റ് വര്‍ദ്ധിച്ച് 10791.50 ലുമാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റിയിലെ 50 ഓഹരികളില്‍ 21 എണ്ണവും നേട്ടത്തിന്റെ പാതയിലായിരുന്നു. ഗ്രാസിം, ബജാജ് ഫിന്‍സേര്‍വ്, വിപ്രോ, മാരുതി തുടങ്ങിയ ഓഹരികളാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

സെന്‍സെക്‌സില്‍ ഇന്‍ഫോസിസ്, കൊട്ടക് ബാങ്ക്, മാരുതി, എല്‍ ആന്‍ഡ് ടി, ടാറ്റാ മോട്ടോഴ്‌സ് ഓഹരികള്‍ നേട്ടത്തിലായിരുന്നു.

രൂപയുടെ മൂല്യം വര്‍ദ്ധിച്ചതും ഏഷ്യന്‍ വിപണിയുടെ കുതിപ്പും നിക്ഷേപകരില്‍ പുതിയ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്. പുതിയതായി നിയമിതനായ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നയപരിപാടികള്‍ ക്രിയാത്മകമായി വിലയിരുത്തിയാവും വരും ദിവസങ്ങളില്‍ നിക്ഷേപകര്‍ പ്രതികരിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top