ന്യൂഡല്‍ഹി: രാജസ്ഥാനില്‍ തീരുമാനമായി. പരിചയസമ്പന്നനായ അശോക് ഗെലോട്ട് രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിക്കും. രാഹുലുമായി ഗെലോട്ടും സച്ചിന് പൈലറ്റും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
അതേസമയം, തെലങ്കാനയുടെ രണ്ടാമത് മുഖ്യമന്ത്രിയായി കെ.ചന്ദ്രശേഖര റാവു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍.നരസിംഹന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്ക് 1.30നാണ് കെ.സി.ആര് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി മുതിര്‍ന്ന നേതാവ് മെഹമൂദ് അലിയും ചുമതലയേറ്റു.