ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി കെ.ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ രണ്ടാം തവണയാണ് റാവു മുഖ്യമന്ത്രി പദത്തിലേറുന്നത്. കഴിഞ്ഞ തവണ 63 സീറ്റുകളായിരുന്നു ടിആര്‍എസിന് കിട്ടിയിരുന്നതെങ്കില്‍ ഇക്കുറി അതിലും വലിയ വിജയമാണ് സ്വന്തമാക്കിയത്. 119 അംഗ നിയമസഭയില്‍ 88 സീറ്റുകള്‍ റാവുവിന്റെ പാര്‍ട്ടി നേടി. കാലാവധി തീരാന്‍ മാസങ്ങള്‍ ശേഷിക്കെ മന്ത്രിസഭ പിരിച്ചുവിട്ട് നടത്തിയ തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് ടിആര്‍എസ് സ്വന്തമാക്കിയത്. സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പിലാണ് ടിആര്‍എസ് ഉജ്ജവല വിജയം നേടിയത്.
രണ്ടാം തവണയും ടിആര്‍എസ്; തെലങ്കാന മുഖ്യമന്ത്രിയായി കെ.ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തു
By
December 13, 2018 2:39 pm