Kerala

വ്യാവസായിക രംഗത്തെ കുതിച്ചുചാട്ടത്തിന് റോബോട്ടിക് വെല്‍ഡിംഗ് മെഷീന്‍

എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന നാഷ്്ണ്‍ വെല്‍ഡിംഗ് സെമിനാറിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് പ്രധാന കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന റോബോട്ടിക് വെല്‍ഡിംഗ് മെഷീന്‍. രാജ്യത്തെ ഇന്‍ഡസ്ട്രിയല്‍ മേഖലയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന വെല്‍ഡിംഗ് തൊഴില്‍ രംഗത്ത് ഒരു കുതിച്ചു ചാട്ടത്തിന് തന്നെ വഴിയൊരുക്കാന്‍ പ്രാപ്തമാണ് റോബോട്ടിക് വെല്‍ഡിംഗ് മെഷീന്‍. മനുഷ്യരുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന തൊഴില്‍ മേഖലയില്‍ യന്ത്രവല്‍ക്കരണം നടത്തുന്ന രീതി പണ്ടുമുതല്‍ക്കെയുണ്ട്. അത്തരത്തിലൊരു മികച്ച മുന്നേറ്റം തന്നെയാണ് റോബോട്ടിക് വെല്‍ഡിംഗ് മെഷീന്‍ വഴിയും നടപ്പാക്കുന്നത്.

വെല്‍ഡിംഗ് ചെയ്യുമ്പോഴുണ്ടാകുന്ന വാതകങ്ങള്‍ മനുഷ്യശരീരത്തിന് ഹാനികരമാണെന്നിരിക്കെ ഇത്തരം ജോലികള്‍ റോബോട്ടിക് വെല്‍ഡിംഗ് മെഷീന്‍ ഉപയോഗിച്ച് കൃത്യതയോടെയും വേഗത്തിലും ചെയ്യാന്‍ സാധിക്കും. സെക്കന്‍ഡില്‍ 1300 മില്ലീമീറ്റര്‍ വേഗതയില്‍ 360 ഡിഗ്രി റേഡിയസില്‍ വെല്‍ഡിംഗ് ജോലികള്‍ ചെയ്യാന്‍ ഈ മിടുക്കന്‍ റോബോട്ടിന് കഴിയും. മനുഷ്യന്‍ പത്ത് വര്‍ഷംകൊണ്ട് ചെയ്ത് തീര്‍ക്കുന്ന ജോലി അഞ്ച് മടങ്ങ് അധിക വേഗതയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നതും ഈ റോബോട്ടിന്റെ പ്രത്യേകതയാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി വന്‍മുന്നേറ്റം കാഴ്ച്ച വയ്ക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം മത്സരിക്കാന്‍ ഇത്തരത്തിലുളള സാങ്കേതിവിദ്യകള്‍ക്ക് സാധിക്കും. ഇത്തരം തുറന്ന ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്നതാണ് എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടന്നുവരുന്ന നാഷ്്ണ്‍ വെല്‍ഡിംഗ് സെമിനാര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top