Kerala

രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകാന്‍ ദേശിയ വെല്‍ഡിംഗ് സെമിനാര്‍

കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെല്‍ഡിംഗ്(ഐഐഡബ്ല്യു) സംഘടിപ്പിക്കുന്ന ത്രിദിന ദേശിയ വെല്‍ഡിംഗ് സെമിനാറിന് തുടക്കമായി. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി കപ്പല്‍ശാല ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു.എസ് നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നാഷ്ണല്‍ വെല്‍ഡിംഗ് സെമിനാര്‍ 2018ന്റെ സുവനീര്‍ പ്രകാശനവും ചടങ്ങില്‍ നടന്നു.

രാജ്യത്തിന്റെ ഇന്‍ഡസ്ട്രിയല്‍ മേഖലയുടെ വളര്‍ച്ചയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെല്‍ഡിംഗ് വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് കൊച്ചി കപ്പല്‍ശാല സിഎംഡി മധു.എസ് നായര്‍ പറഞ്ഞു. ഇത്തരത്തില്‍ തുറന്ന ചര്‍ച്ചയ്ക്കുളള വേദികള്‍ വെല്‍ഡിംഗ് മേഖലയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകും. അക്കാഡമിയും ഇന്‍ഡസ്ട്രിയും തമ്മിലുണ്ടാകുന്ന ബന്ധം മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെല്‍ഡിംഗിന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ രംഗത്ത് വെല്‍ഡിംഗ് മേഖലയ്ക്ക് വേണ്ട പ്രാമുഖ്യം ലഭിക്കുന്നില്ലെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെല്‍ഡിംഗ് ദേശിയ അധ്യക്ഷന്‍ ഡോ.അരുണ്‍കുമാര്‍ ബാദുരി പറഞ്ഞു. വെല്‍ഡിംഗ് രംഗത്തെ പുതിയ ടെക്നോളജികളെപ്പറ്റി ചര്‍ച്ച ചെയ്യാനും നവീന സാങ്കേതിക വിദ്യയേപ്പറ്റിയുളള അറിവുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിച്ചുനല്‍കാനും ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുന്നത് വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 350ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ആധുനിക വെല്‍ഡിംഗ് സാങ്കേതിക വിദ്യയെക്കുറിച്ചുളള തൊണ്ണൂറ് പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും. നൈപുണ്യ വികസനം, ദേശിയ വികസനത്തില്‍ വെല്‍ഡിംഗ് സാങ്കേതിക വിദ്യയുടെ പങ്ക് എന്നീ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടക്കുന്നത്. വെല്‍ഡിംഗ് സാങ്കേതിക വിദഗദര്‍ക്കും ഗവേഷകര്‍ക്കുമൊപ്പം വെല്‍ഡിംഗ് തൊഴിലാളികളും സെമിനാറിന്റെ ഭാഗമാകുന്നുണ്ട്. വെല്‍ഡിംഗ് സാങ്കേതിക വിദ്യയെ സംബന്ധിച്ച് കേരളത്തില്‍ നടക്കുന്ന ആദ്യ ബ്രഹത് സമ്മേളനമെന്ന നിലയിലും ദേശിയ വെല്‍ഡിംഗ് സെമിനാര്‍ ശ്രദ്ധേയമാണ്. ഡിസംബര്‍ 13ന് ആരംഭിച്ച സെമിനാര്‍ 15ന് അവസാനിക്കും. ഉദ്ഘാടന ചടങ്ങില്‍ ഐഐഡബ്ല്യു ഇന്ത്യ സെക്രട്ടറി ജനറല്‍ പരിമള്‍ ബിശ്വാസ്, ഐഐഡബ്ല്യു കൊച്ചിന്‍ വൈസ് ചെയര്‍മാന്‍ എ പ്രസാദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top