ലോകകപ്പ് ഹോക്കി ക്വാര്‍ട്ടറില്‍ ഇന്ത്യ നെതര്‍ലന്‍ഡ്സിനെ എതിരിടും. വ്യാഴാഴ്ചയാണ് മത്സരം. ക്രോസ് ഓവറില്‍ കനഡയെ അഞ്ചു ഗോളിന് തകര്‍ത്താണ് ഡച്ചുകാര്‍ ക്വാര്‍ട്ടറിലെത്തിയത്. പാകിസ്ഥാനെ അഞ്ചു ഗോളിന് പരാജയപ്പെടുത്തി ബല്‍ജിയവും ക്വാര്‍ട്ടറില്‍ കടന്നു. ജര്‍മനിയാണ് ബല്‍ജിയത്തിന്റെ എതിരാളികള്‍. ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് തുടങ്ങും. ആദ്യമത്സരത്തില്‍ ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീന ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയ ഫ്രാന്‍സിനെയും നേരിടും.
ലോകകപ്പ് ഹോക്കി ക്വാര്‍ട്ടറില്‍ ഇന്ത്യ നെതര്‍ലന്‍ഡ്സിനെ നേരിടും
By
December 12, 2018 5:42 pm