Kerala

വനിതാമതിലിന് ബദലായി അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ശബരിമല കര്‍മ്മസമിതി

പത്തനംതിട്ട: വനിതാമതിലിന് ബദലായി അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ശബരിമല കര്‍മ്മസമിതി. ഡിസംബര്‍ 26ന് മഞ്ചേശ്വരം മുതല്‍ പാറശാല വരെയാണ് അയ്യപ്പജ്യോതി തെളിയിക്കുക. അതേസമയം, മകരവിളക്ക് വരെ ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്നാണ് പൊലീസ് നിര്‍ദേശം. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാകും ഇക്കാര്യത്തില്‍ കളക്ടര്‍ അന്തിമ തീരുമാനമെടുക്കുക.

സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളില്‍ അയവു വരുത്തിയെങ്കിലും വാവര് നട ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബാരിക്കേടുകള്‍ മാറ്റിയിരുന്നില്ല. എന്നാല്‍ വാവര് നടയിലേതടക്കം ബാരിക്കേഡുകള്‍ നീക്കണമെന്നും ശരംകുത്തിയില്‍ രാത്രിയില്‍ തീര്‍ത്ഥാടകരെ തടയരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സാഹചര്യങ്ങള്‍ പരിശോധിച്ച് നിയന്ത്രണങ്ങള്‍ നീക്കുവാനാണ് ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിരീക്ഷക സമിതി റിപ്പോര്‍ട്ട് പരിഗണിച്ച കോടതിയാണ് ശബരിമലയിലെ നിയന്ത്രണം സംബന്ധിച്ച് വിശദീകരണം തേടിയിരിക്കുന്നത്. തീര്‍ത്ഥാടകരെ തടയുന്നത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെന്നാണ് കോടതിയുട നിലപാട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top