ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം പേട്ടയുടെ ടീസര്‍ പുറത്തിറങ്ങി. വ്യത്യസ്ത ഗെറ്റപ്പില്‍ രജനികാന്ത് എത്തുന്ന ചിത്രത്തിന്റെ ടീസര്‍ താരത്തിന്റെ ജന്മദിനമായ ഇന്നാണ് പുറത്തുവിട്ടത്. തൃഷയും സിമ്രാനുമാണ് നായികമാര്‍. രജനികാന്തിന്റെ വില്ലനായി വിജയ് സേതുപതി എത്തുന്നു. ബോബി സിംഹ, ശശികുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, മണികണ്ഠന് ആചാരി, മാളവിക എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൊങ്കല്‍ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.
മാസ്സ് ലുക്കില്‍ രജനികാന്ത്; ‘പേട്ട’യുടെ ടീസര്‍
By
December 12, 2018 11:31 am