Breaking News

ജാനുവാകാന്‍ ഭാവന ; 96 കന്നട പതിപ്പൊരുങ്ങുന്നു

പ്രണയത്തിന്റെയും നൊസ്റ്റാള്‍ജിയയുടേയും ചേരുവയില്‍ ഹൃദയങ്ങള്‍ കീഴടക്കിയ തമിഴ് ചിത്രം 96ന് കന്നഡ പതിപ്പൊരുങ്ങുന്നു. പ്രണയവും വിരഹവും ഇഴചേര്‍ത്ത് വെള്ളിത്തിരയില്‍ വികാരസ്‌ഫോടനങ്ങള്‍ സൃഷ്ടിച്ച 96നെ തമിഴ് – മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തിരുന്നു.

തമിഴില്‍ തൃഷയും വിജയ് സേതുപതിയും മത്സരിച്ചഭിനയിച്ച ചിത്രം കന്നഡ സംസാരിക്കാന്‍ തയ്യാറാറെടുക്കുമ്പോള്‍ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്തയുണ്ട്. യുവ നായിക ഭാവനയായിരിക്കും 96ന്റെ കന്നട പതിപ്പില്‍ ജാനുവായി എത്തുക. റാമിനെ ഗണേഷും അവതരിപ്പിക്കും. റോമിയോ എന്ന ചിത്രത്തിന് ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രീതം ഗുബ്ബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കന്നഡയിലെത്തുമ്പോള്‍ 96 എന്നതിന് പകരം 99 എന്നാകും ചിത്രത്തിന്റെ പേര്. ബാംഗ്ലൂരില്‍ ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. അടുത്ത വര്‍ഷത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top