മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് എസ്പിയുടെ പാര്‍ലമെന്ററി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു. ബിജെപിയുടെ തെറ്റായ നയങ്ങള്‍ രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ പുരോഗിക്കവേ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുകയാണ്. 113 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. അതേസമയം, ബിജെപി 107 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ബിഎസ്പി നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്വാദി പാര്‍ടി
By
December 11, 2018 4:52 pm