Kerala

സിഒഎ മെഗാകേബിള്‍ഫെസ്റ്റ് ഡിസംബര്‍ 13, 14, 15 തിയ്യതികളില്‍

സിഒഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ കേബിള്‍ ടിവി, ബ്രോഡ്ബാന്റ് എക്‌സിബിഷന്‍ മെഗാ കേബിള്‍ ഫെസ്റ്റിന്റെ പതിനെട്ടാമത് എഡിഷന്‍ ഡിസംബര്‍ 13,14,15 തീയതികളില്‍ കൊച്ചി കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. സിഒഎയും (കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍) കേബിള്‍സ്‌കാന്‍ പ്രസാധകരായ കേരള ഇന്‍ഫോ മീഡിയയും സംയുക്തമായാണ് മെഗാകേബിള്‍ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ഡിജിറ്റല്‍ ടെക്നോളജിയുടെ മാധ്യമ സാധ്യതകളാണ് ഈ വര്‍ഷത്തെ മെഗാകേബിള്‍ ഫെസ്റ്റിന്റെ ഫോക്കസ്. ബ്രോഡ്ബാന്റിന്റെ വ്യാപനം ടെലികോം മാധ്യമ വിതരണ മേഖലകള്‍ക്ക് വളര്‍ച്ചയുടെ പ്രതീക്ഷ നല്‍കുന്നു. ഓടിടി, ഡിജിറ്റല്‍ ഹോം എന്റര്‍ടൈന്‍മെന്റ്, ഐഒടി തുടങ്ങിയ പുതുസാങ്കേതികതകള്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയില്‍ വിപുലമായ സാധ്യതകള്‍ തുറക്കുകയാണ്. ഈ സാഹചര്യത്തിലാണ് മെഗാകോബിള്‍ ഫെസ്റ്റ് നവീനാശയങ്ങളുടെയും ടെക്നോളജിയുടെയും വേദിയാവുന്നത്.

ബിബിസി, സോണി, ഡിസ്‌ക്കവറി, ടൈംസ് നൗ,ഡിസ്നി തുടങ്ങിയ പ്രമുഖ ബ്രോഡ്കാസ്റ്റര്‍മാര്‍, മലയാളം ടെലിവിഷന്‍ ചാനലുകള്‍, ഡിജിറ്റല്‍ കേബിള്‍ ടിവി- ബ്രോഡ്ബാന്റ് ടെക്നോളജി കമ്പനികള്‍ സോഫ്റ്റ്വേര്‍, ഹാര്‍ഡ്‌വേര്‍ കമ്പനികള്‍, മീഡിയാപ്രൊഡക്ഷന്‍, പോസ്റ്റ്പ്രൊഡക്ഷന്‍ ഉപകരണ നിര്‍മ്മാതാക്കള്‍, ഐഒടി, ഐപിടിവി ടെക്നോളജി പ്രൊവൈഡര്‍മാര്‍, ഓപ്റ്റിക്കല്‍ ഫൈബര്‍ ടെക്നോളജി കമ്പനികള്‍, ട്രേഡര്‍മാര്‍ തുടങ്ങിയവര്‍ മെഗാ കേബിള്‍ഫെസ്റ്റില്‍ അണിനിരക്കും. ആകര്‍ഷകമായ നൂറോളം സ്റ്റാളുകള്‍ മേളയില്‍ എക്സിബിഷനുണ്ടാവും.

ഡിസംബര്‍ 13ന് രാവിലെ 11 മണിയ്ക്ക് എം. ശിവശങ്കര്‍- ഐഎഎസ് (ഐടി സെക്രട്ടറി, കേരളം) മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വി.സലിം (ചെയര്‍മാന്‍, ജിസിഡിഎ) മുഖ്യാതിഥിയാവും. കെ.വിജയക്യഷ്ണന്‍( പ്രസിഡന്റ്,സിഒഎ) അധ്യക്ഷത നിര്‍വഹിക്കും. ശ്രീകണ്ഠന്‍ നായര്‍ ( എംഡി, ഫ്‌ലവേര്‍സ് ടിവി) പ്രവീണ്‍ മോഹന്‍ (ചെയര്‍മാന്‍, കെസിബിഎല്‍) തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി സംസാരിക്കും.

വൈകീട്ട് മൂന്ന് മണിയ്ക്ക് ‘വിവര-വിനിമയ – മാധ്യമമേഖലയിലെ കുത്തകവല്‍ക്കരണം: വെല്ലുവിളിയും പ്രതിരോധവും’ എന്ന വിഷയത്തില്‍ സെമിനാര്‍ സഘടിപ്പിക്കും. സെമിനാറിന്റെ ഉദ്ഘാടനം എം.എ. ബേബി (മുന്‍ വിദ്യാഭ്യാസ- സാംസ്‌കാരിക മന്ത്രി) നിര്‍വഹിക്കും. കെ.പി സേതുനാഥ് ( സീനിയര്‍ എഡിറ്റര്‍, ഡെക്കാന്‍ ക്രോണിക്കിള്‍) ദാമോദര്‍ പ്രസാദ് (ഡയറക്ടര്‍ , എജ്യൂക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്റ്റര്‍, കലിക്കറ്റ് യൂനിവേര്‍സിറ്റി), കെ.വി. രാജന്‍ (ജനറല്‍ സെക്രട്ടറി സിഒഎ), ആര്‍.ബി അനില്‍ കുമാര്‍ (ചെയര്‍മാന്‍, എസ്ടിവി) അനില്‍ പ്ലാവിയന്‍സ് (ചെയര്‍മാര്‍, ഡെന്‍ കേബിള്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍) എന്നിവര്‍ പങ്കെടുക്കും.

ഡിസംബര്‍ 14ന് രാവിലെ 11 മണിയ്ക്ക് ‘ട്രായ് താരിഫ് ഓഡറും കേബിള്‍ ടിവിയിലെ പുതിയ പ്രവണതകളും’ എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം ഉണ്ടായിരിക്കും. സുനില്‍.കെ.ഗുപ്ത, (സെക്രട്ടറി- ട്രായ്) മുഖ്യ പ്രഭാഷണം നടത്തും. ശങ്കരനാരായണന്‍ (സിഒഎ പ്രസിഡണ്ട്, ഏഷ്യാനെറ്റ് ഡിജിറ്റല്‍ ടിവി), ഷാജി മാത്യൂസ് (സിഇഒ , കെസിസിഎല്‍), മുഹമ്മദ് മുസ്തഫ (വൈസ്പ്രസിഡണ്ട്, അഫിലിയേറ്റ് സെയില്‍സ് & ഡിസ്ട്രിബ്യൂഷന്‍- ടൈംസ് നെറ്റ്വര്‍ക്ക് ) സുനില്‍ ഗണപതി (ഡയറക്ടര്‍, അഫിലിയേറ്റ് സെയില്‍സ് & പ്രാഡക്റ്റ് ഡിസ്ട്രിബ്യൂഷന്‍- ഡിസ്‌ക്കവറി ഇന്ത്യ) എന്നിവര്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ‘ബ്രോഡ്ബാന്‍ഡ്, ഒടിടി’ എന്ന വിഷയത്തില്‍ ടെക്നിക്കല്‍ ക്ലാസ് ഉണ്ടായിരിക്കും. ഡിസംബര്‍ 15ന് രാവിലെ 11 മണിയ്ക്ക് എഫ്ടിടിഎച്ച്, വാല്യൂ ഏഡഡ് സര്‍വീസുകള്‍ എന്ന വിഷയത്തിലും ടെക്‌നിക്കല്‍ ക്ലാസ് ഉണ്ടായിരിക്കും.

പ്രമുഖ നാഷണല്‍ ബ്രോഡ്കാസ്റ്റര്‍ ടൈംസ് നെറ്റ് വര്‍ക്കാണ് മെഗാ കേബിള്‍ ഫെസ്റ്റിന്റെ മുഖ്യ പ്രായോജകര്‍. സോണി പിക്‌ചേര്‍സ്,ഡിസ്‌ക്കവറി ഇന്ത്യ, ഡിസ്‌നി എന്നീ ചാനലുകള്‍ കോ- സ്‌പോണ്‍സര്‍മാരാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 8086897048, 9846898458, 9961143654

കെ. വിജയക്യഷ്ണന്‍ (പ്രസിഡന്റ്,സിഒഎ), എന്‍.ഇ. ഹരികുമാര്‍ (ജനറല്‍ കണ്‍വീനര്‍, മെഗാ കേബിള്‍ ഫെസ്റ്റ്), ഷാജി മാത്യൂസ് (സിഇഒ- കേരളവിഷന്‍)  തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top