Latest News

കണ്ണുംനട്ട് രാജ്യം; അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നു

ന്യൂഡല്‍ഹി: രാജ്യം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തുന്ന സൂചനയാണ് കാണുന്നത്.

രാജ്യം ഉറ്റുനോക്കുന്ന ജനവിധിയില്‍ ആദ്യമണിക്കൂറുകളില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് മുന്നില്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. മിസോറാമില്‍ മിസോറാം നാഷണല്‍ ഫ്രണ്ടും തെലങ്കാനയില്‍ ടിആര്‍എസുമാണ് ലീഡ് ചെയ്യുന്നത്. മല്‍സരിച്ച മൂന്നിടത്തും ബിജെപിക്ക് വന്‍ തിരിച്ചടിയാണ് കാണുന്നത്.

മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ചാണ് പോരാട്ടം. 230 സീറ്റില്‍ 92 സീറ്റില്‍ കോണ്‍ഗ്രസും ബിജെപി 85 ഇടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. ആദ്യഫലസൂചനകളില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

രാജസ്ഥാനില്‍ വ്യക്തമായ ലീഡുയര്‍ത്തിയാണ് കോണ്‍ഗ്രസ് മുന്നേറ്റം. 85 സീറ്റില്‍ കോണ്‍ഗ്രസും 70 സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. ജനവിധി തേടിയ പ്രമുഖരെല്ലാം മുന്നിലാണ്. മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ ജല്‍റാപതന്‍ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന്റെ സച്ചിന്‍ പൈലറ്റ് ടോങ്ക് മണ്ഡലത്തില്‍ മുന്നിലാണ്. സര്‍ദാര്‍പുരയില്‍ അശോക് ഗെഹ്‌ലോട്ട് ആണ് ലീഡ് ചെയ്യുന്നത്.

ഛത്തീസ്ഗഡില്‍ ലീഡ് നിലയില്‍ കേവലഭൂരിപക്ഷത്തിനൊപ്പമെത്തി കോണ്‍ഗ്രസ്. 46 സീറ്റില്‍ ലീഡ് നേടിയാണ് കോണ്‍ഗ്രസ് മുന്നേറ്റം. 90 സീറ്റില്‍ ബിജെപി 32 ഇടത്ത് ലീഡ് ചെയ്യുന്നു. സംസ്ഥാനത്തെ ബിജെപിയുടെ പ്രബലനായ നേതാവും മുഖ്യമന്ത്രിയുമായ ഡോ.രമണ്‍ സിങ് പിന്നിലാണ്‍. പതിനഞ്ച് വര്‍ഷം മുഖ്യമന്ത്രിക്കസേരയിലിരുന്ന നേതാവാണ് രമണ്‍ സിങ്.

തെലങ്കാനയില്‍ ടിആര്‍എസ് ലീഡ് തിരിച്ചുപിടിച്ചു. വ്യക്തമായ മുന്നേറ്റം നേടി 68 സീറ്റില്‍ ടിആര്‍എസ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാകൂട്ടമി പിന്നിലാണ്. 119 സീറ്റില്‍ 45 ഇടത്ത് ടിആര്‍എസും മഹാകൂട്ടമി 37 ഇടത്തും ലീഡ് ചെയ്യുന്നു. ബിജെപിക്ക് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു.

മിസോറാമില്‍ എംഎന്‍എഫ് മുന്നേറ്റ്. 40 സീറ്റില്‍ പതിനാറിടത്ത് എംഎന്‍ഫും കോണ്‍ഗ്രസ് 11 ഇടത്തും ലീഡ് ചെയ്യുന്നു. രണ്ട് സീറ്റില്‍ ബിജെപിക്കാണ് ലീഡ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top