രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് രണ്ടാം തോല്‍വി. തമിഴ്നാടിനെതിരെ 8 ഓവറുകള്‍ അകലെ വരെ പിടിച്ചു നിന്നുവെങ്കിലും ഒടുവില്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 97 റണ്‍സ് നേടി സിജോമോന്‍ ജോസഫ്(55)സഞ്ജു സാംസണ് കൂട്ടുകെട്ട് കേരളത്തിനു സമനില പ്രതീക്ഷ നല്‍കിയതായിരുന്നുവെങ്കിലും രണ്ടാം സെഷനില്‍ സിജോമോനെ പുറത്താക്കി നടരാജന് തമിഴ്നാടിനു ബ്രേക്ക് ത്രൂ നല്കി.
തുടര്‍ന്ന് മധ്യനിരയില്‍ മൂന്ന് താരങ്ങള്‍ പൂജ്യത്തിനു പുറത്തായതോടെ കേരളം പ്രതിരോധത്തിലായി. 157/2 എന്ന നിലയില്‍ നിന്ന് 160/6 എന്ന നിലയിലേക്ക് ടീം വീഴുകയായിരുന്നു. 3 റണ്‍സ് നേടുന്നതിനിടയില്‍ നിര്‍ണ്ണായകമായ നാല് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. 91 റണ്‍സ് നേടിയ സഞ്ജു സാംസണിനെയും വിഷ്ണു വിനോദിനെയും(14) പുറത്താക്കി 2 നിര്‍ണ്ണായക വിക്കറ്റാണ് മത്സരത്തില്‍ ബാബ അപരാജിത് നേടിയത്.