മള്‍ട്ടിപ്ലെയര്‍ ഗെയിംസാണ് അക്ഷരാര്‍ത്ഥത്തില്‍ ഗെയിമിങ് കാഴ്ച്ചപ്പാടുകളെ പാടെ മാറ്റി മറിച്ചത്. എന്നാല്‍ ക്ലാഷ് ഓഫ് ക്ലാന്സിനും മിനി മിള്ഷ്യയ്ക്കുമൊടുവില് രംഗപ്രവേശനം ചെയ്ത പ്ലെയേഴ്സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രൗണ്ട് എന്ന പബ്ജിയാണ് ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ തരംഗം. മിനി മിള്ഷ്യ കളിക്കാന്‍ ബ്ലുടൂത്ത് കണക്ട് ചെയ്ത് അടുത്തിരിക്കണമായിരുന്നെങ്കില് പബ്ജിക്ക് ദൂരം ഒരു തടസമാകാഞ്ഞതോടെ കാര്യങ്ങളാകെ മാറി മറിഞ്ഞു. കിടിലന്‍ ഗ്രാഫിക്സും ലൈവ് ചാറ്റ് ഓപ്ഷനുമെല്ലാം പബ്ജിക്ക് ലോകമെമ്പാടും നിരവധി ആരാധകരുണ്ടാക്കി.
ഇപ്പോള്‍ എറാംഗലിനും, സാന്ഹോകിനും ശേഷം മഞ്ഞുമലയും സ്കേറ്റിംഗും അറോറയുടെ ദൃശ്യങ്ങളുമൊക്കെയായി ‘വിക്കെന്‍ഡി’ മാപ് എത്തിയിരിക്കുകയാണ്. കിടിലന്‍ ഗ്രാഫിക്സിനു പുറമെ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ട്രെയിലറാണ് മറ്റൊരു സവിശേഷത. ഒരു ഹോളിവുഡ് ചിത്രത്തിന്റേതിന് സമാനമായ നിലയിലാണ് പബ്ജി വിക്കെന്‍ഡി മാപ് ട്രെയിലര്‍, പബ്ജി കോര്പ്പറേഷന് ഒരുക്കിയിരിക്കുന്നത്.