Kerala

ഇതെന്തൊരു നാട്ടാരാണപ്പാ…!

” ലങ്കി മറിയുന്നോളെ…ലങ്കി മറിയുന്നോളെ…” ആലപ്പുഴയിലെ കലോത്സവ വേദിയില്‍ നിന്നല്ല, ഇപ്പോഴീ ഇശലിന്റെ ആരവമുയരുന്നത് കണ്ണൂരിന്റെ ആകാശത്തു നിന്നാണ്. ഉദ്ഘാടന ദിനമായ ഇന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ആദ്യ വിമാനത്തിലെ യാത്രക്കാരാണ് തങ്ങളുടെ സ്വന്തം വിമാനത്താവളത്തില്‍ നിന്നുമാരംഭിച്ച കന്നി യാത്രയെ കൊട്ടുംപാട്ടുമായി ആഘോഷമാക്കിയത്.

കണ്ണൂരില്‍ നിന്നും അബുദാബിയിലേക്കുള്ള യാത്രയും നവകേരളവും ഒക്കെ പാട്ടിന്റെ വരികളില്‍ ഇടം പിടിച്ചിട്ടുണ്ട് എന്നതാണ് ഏറെ രസകരം.

[KGVID]http://keralavisiontv.com/wp-content/uploads/2018/12/48168456_269389883934870_4832144147110428672_n.mp4[/KGVID]

ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ഇത്രേം ആഘോഷമാക്കി ഒരു എയര്‍പോര്‍ട്ടും ഉദ്ഘാടനം ചെയ്തിട്ടുണ്ടാകില്ല എന്നും വീഡിയോയില്‍ യാത്രക്കാര്‍ സംസാരിക്കുന്നത് കേള്‍ക്കാം. ഏതായാലും അത് നമുക്ക് സമ്മതിച്ചു കൊടുത്തേ മതിയാകൂ…കൊച്ചു സന്തോഷങ്ങള്‍ ആടിയും പാടിയും ഉത്സവമാക്കുന്ന, വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ ആഘോഷങ്ങളുടെ ആരവങ്ങളില്‍ താളമിട്ട് സ്വയംമറന്ന് നൃത്തം ചെയ്യുന്ന…അങ്ങനെയങ്ങനെ ആസ്വാദനത്തിന്റെ രസച്ചരടുകളില്‍ കണ്ണിചേര്‍ന്നിരിക്കുന്ന ഒരു നാടിന്റെ കലര്‍പ്പില്ലാത്ത സംസ്‌കാരമാണത്.  നിങ്ങ ഇപ്പീ വിമാനത്തില്‍ കണ്ടതൊക്കെ ചെറ്ത്…!

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top