Automotive

ക്രാഷ് ടെസ്റ്റിലും കൈയ്യടി നേടി മഹീന്ദ്ര മരാസോ

ടൊയോട്ട ഇന്നോവയും മാരുതി എര്‍ട്ടിഗയും അരങ്ങുവാഴുന്ന എംപിവി നിരയിലേക്ക് ഒന്നും കാണാതെ കടന്നു ചെന്നതല്ല മഹീന്ദ്ര, എന്നു തെളിയിക്കുന്നതാണ് മരാസോയുടെ എന്‍സിഎപി ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍. ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ റേറ്റിംഗ് കുറിച്ച മറാസോ, ഇനി ഇന്ത്യയിലെ ഏറ്റവും സുരക്ഷിത എംപിവിയായി അറിയപ്പെടും. ഷാസി, എഞ്ചിന്‍, അടിത്തറ തുടങ്ങി മറാസോയില്‍ എല്ലാം പുത്തനാണ്.

ഇരട്ട എയര്‍ബാഗുകളും ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനവും, ചൈല്‍ഡ് സീറ്റ് മൗണ്ടുകളും മറാസോയില്‍ അടിസ്ഥാന ഫീച്ചറുകളാണ്. പതിനേഴില്‍ 12.85 പോയിന്റുകളോടെയാണ് മഹീന്ദ്ര എംപിവി ക്രാഷ് ടെസ്റ്റ് കടമ്പ പാസായത്.

ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാരുടെ തലയ്ക്കും കഴുത്തിനും മതിയായ സുരക്ഷ എംപിവി കാഴ്ച്ചവെച്ചു. അതേസമയം ഡ്രൈവറുടെയും യാത്രക്കാരുടെയും നെഞ്ചിന് ഫലപ്രദമായ സംരക്ഷണമേകുന്നതില്‍ മോഡല്‍ പിന്നോക്കം പോയി.

മുതിര്‍ന്ന യാത്രക്കാര്‍ക്ക് നാലു സ്റ്റാര്‍ സുരക്ഷയാണ് എംപിവി ഉറപ്പുവരുത്തിയത്; കുട്ടികള്‍ക്ക് രണ്ടു സ്റ്റാര്‍ സുരക്ഷും. നാലു സ്റ്റാര്‍ സുരക്ഷ കുറിക്കുന്ന ആദ്യ ഇന്ത്യന്‍ എംപിവിയാണ് മഹീന്ദ്ര മറാസോ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top